ബിജെപി കേരളത്തിൽ കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് വിജയരാഘവൻ

Share with your friends

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ജനപ്രാതിനിധ്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിജയരാഘവൻ കുറ്റപ്പെടുത്തുന്നു.

പണമൊഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ശ്രമം. വയനാട്ടിൽ ഒരാളെ സ്ഥാനാർഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കിൽ കാസർകോട് സ്ഥാനാർഥിയെ പിൻവലിപ്പിക്കാനാണ് പണം ഒഴുക്കിയത്. സ്ഥാനാർഥികളിൽ അറിയപ്പെടുന്ന മുൻ ബ്യൂറോക്രാറ്റുകളും മുൻ പോലീസ് മേധാവികളും ഇ ശ്രീധരനെ പോലുള്ള സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ടിരുന്നു.

വിവിധ നിയോജക മണ്ഡലങ്ങളിലായി ശതകോടികളുടെ കള്ളപ്പണം ബിജെപി വിതരണം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ വസ്തുതകൾ വൈകാതെ പുറത്തുവരും. ഈ പണം എങ്ങനെ വന്നു, ഉറവിടം എന്ത്, കേരളത്തിലെയും കേന്ദ്രത്തിലെയും ഏതൊക്കെ ബിജെപി നേതാക്കൾക്ക് ഇതുമായി ബന്ധമുണ്ട് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും വിജയരാഘവൻ പറയുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-