പാർട്ടി വിരുദ്ധ പ്രവർത്തനമുണ്ടായാൽ അച്ചടക്ക നടപടിയുണ്ടാകും; കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കുമെന്നും സുധാകരൻ

Share with your friends

കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ജൂൺ 16ന് ചുമതലയേൽക്കും. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് ചുമതലയേൽക്കൽ. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികൾ തന്നെ സ്വീകരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കുന്നു

ഗ്രൂപ്പ് ഇനി കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടപ്പില്ല. ഗ്രൂപ്പ് അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യം. പാർട്ടി വിരുദ്ധ പ്രവർത്തനമുണ്ടായാൽ നിഷ്‌കരുണം അച്ചടക്ക നടപടിയുണ്ടാകുമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സംഘടനാ ദൗർബല്യം പരിഹരിക്കും. പാർട്ടിയെ ഒരു സെമി കേഡർ സംവിധാനമാക്കാൻ കൂടിയാലോചനകൾ നടന്നുവരികയാണ്. ഡിസിസി പുനഃസംഘടനക്ക് ഓരോ ജില്ലയിലും അഞ്ചംഗ സമിതി രൂപീകരിക്കും. ഗ്രൂപ്പ് നേതാക്കളുടെ ശുപാർശ ഇനി നടക്കില്ല.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-