കൊച്ചി ഫ്‌ളാറ്റിലെ പീഡനം: പ്രതി മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Share with your friends

കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിൻ ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടി കോടതിയെ അപമാനിക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. എന്നാൽ അറസ്റ്റിൽ തെറ്റില്ലെന്ന് കോടതി മറുപടി നൽകി

ഇന്നലെ രാത്രിയാണ് തൃശ്ശൂർ മുണ്ടൂരിലെ ഒറ്റപ്പെട്ട മേഖലയിൽ നിന്നും മാർട്ടിനെ പിടികൂടിയത്. തൃശ്ശൂർ, കൊച്ചി പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-