മാര്‍ട്ടിന്‍ ഒളിവിൽ കഴിഞ്ഞത് കാക്കനാട്ടുള്ള മറ്റൊരു യുവതിയുടെ ഫ്‌ളാറ്റിൽ; ഇവരെയും മർദിച്ച് അടിച്ചിറക്കി

മാര്‍ട്ടിന്‍ ഒളിവിൽ കഴിഞ്ഞത് കാക്കനാട്ടുള്ള മറ്റൊരു യുവതിയുടെ ഫ്‌ളാറ്റിൽ; ഇവരെയും മർദിച്ച് അടിച്ചിറക്കി

കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് ഒളിവിൽ താമസിച്ച ഫ്‌ളാറ്റിന്റെ ഉടമയായ യുവതിയെയും മർദിച്ചതായി പരാതി. മെയ് 31 മുതൽ ജൂൺ എട്ടാം തീയതി പുലർച്ചെ വരെ ഇയാൾ ഒളിവിൽ കഴിഞ്ഞത് കാക്കനാട്ടുള്ള യുവതിയുടെ ഫ്‌ളാറ്റിലായിരുന്നു

മെയ് 31ന് യുവതിയുടെ സുഹൃത്തായ ധനേഷും മാർട്ടിനും ചേർന്ന് ഫ്‌ളാറ്റിലെത്തുകയും ഒളിവിൽ കഴിയാൻ അനുവദിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ സമ്മതിക്കാതിരുന്നതോടെ യുവതിയെ മർദിച്ച് പുറത്താക്കി. ഭയന്ന യുവതി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി. ഈ യുവതിയും മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്.

Share this story