കർഷകരെ മറയാക്കി മരങ്ങൾ മുറിച്ച് കടത്തിയതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമെന്ന് പി ടി തോമസ്

കർഷകരെ മറയാക്കി മരങ്ങൾ മുറിച്ച് കടത്തിയതിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമെന്ന് പി ടി തോമസ്

മുട്ടിൽ മരം മുറിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്. കർഷകരെ മറയാക്കി ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ട് പോകുകയെന്നതായിരുന്നു മരം മുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടത്. ചെളിക്കുണ്ടിൽ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ ചെളി വാരിയെറിയരുത്

വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ തടസ്സം നിന്നാൽ കനത്ത ശിക്ഷയുണ്ടാകുമെന്ന ഭീഷണി ഉത്തരവിലുണ്ടായിരുന്നതിനാൽ ഇതാരും നോക്കിയില്ല. ഉത്തരവ് കർഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്

ആദിവാസികളുടെ 150, 200 വർഷങ്ങൾ പഴക്കമുള്ള ഈട്ടിമരങ്ങൾ വെട്ടിക്കൊണ്ടുപോകാനുള്ള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂർത്തിയാക്കിയപ്പോൾ ഉത്തരവ് പിൻവലിച്ചു. ഈ കൂട്ടുത്തരവാദിത്വത്തിൽ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണമെന്നും പിടി തോമസ് പറഞ്ഞു.

Share this story