കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസും, മഞ്ചേശ്വരം കോഴ, സി കെ ജാനു കോഴ വിവാദങ്ങളും ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കാൾ സുരേന്ദ്രനെതിരെ ശക്തമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ നീക്കാൻ സാധ്യതയേറുന്നത്.

വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വം ശക്തമായ താക്കീതാണ് സുരേന്ദ്രന് നൽകിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി ഡൽഹിയിൽ തുടരുന്ന സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങും. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി സുരേന്ദ്രനെ ദേശീയതലത്തിൽ ചുമതലയേൽപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ

ഇന്നലെ കെ സുരേന്ദ്രനില്ലാതെ ബിജെപി ഭാരവാഹി യോഗം വിളിച്ചിരുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് യോഗം വിളിച്ചതെങ്കിലും സുരേന്ദ്രൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Share this story