ഞാൻ ഇടപെട്ടത് കൊണ്ടാണ് സംഘർഷം അവസാനിച്ചത്; ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ വാദത്തിനെതിരെ മുഖ്യമന്ത്രി

ഞാൻ ഇടപെട്ടത് കൊണ്ടാണ് സംഘർഷം അവസാനിച്ചത്; ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ വാദത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന വെറും സ്വപ്‌നം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘പൂര്‍ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. കെ.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷത്തിനിടെ കോളേജിലെത്തിയ താന്‍ അവിടെ സംഘര്‍ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ഞാന്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് സംഘര്‍ഷം അവിടെ നിന്നതെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും’ പിണറായി പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ഏകദേശം 20 മിനിറ്റോളം എടുത്താണ് തനിക്കെതിരെ സുധാകരൻ ഉന്നയിച്ച വിമർശനങ്ങൾക്ക് പിണറായി വിജയൻ മറുപടി പറഞ്ഞത്.

Share this story