നീച മനസ്സുള്ള സുധാകരന് മാനസിക വിഭ്രാന്തിയെന്ന് ഇ പി ജയരാജൻ

Share with your friends

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. നീച മനസ്സുള്ള സുധാകരന് മാനസിക വിഭ്രാന്തിയാണെന്ന് ജയരാജൻ ആരോപിച്ചു. തെരഞ്ഞെടുപ്പിലൂടെയല്ല സുധാകരൻ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ആയുധങ്ങൾ കാട്ടി കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയായിരുന്നു

ക്വട്ടേഷൻ സംഘത്തെയും കൊലപാതക സംഘത്തെയും വാടക കൊലയാളികളെയും സുധാകരൻ കൊണ്ടുനടന്നു. നാൽപ്പാടി വാസുവിനെ പോലീസ് സംരക്ഷണത്തിൽ അല്ലേ വെടിവെച്ചത്. മട്ടന്നൂർ പോലീസ് സ്‌റ്റേഷനിൽ സുധാകരൻ പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. എഫ് ഐ ആർ ഇട്ടു. ആ എഫ് ഐ ആർ മാറ്റിയാണ് സുധാകരനെ മോചിപ്പിച്ചത്.

കരുണാകരൻ കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ആ അധികാരമുപോയഗിച്ചാണ് രക്ഷപ്പെട്ടത്. ഇത്തരത്തിലൊരാൾ കോൺഗ്രസിന്റെ പ്രസിഡന്റ് ആകുമ്പോൾ പാർട്ടിയുടെ അവസ്ഥയെ കുറിച്ചാലോചിച്ച് ദുഃഖിക്കുകയാണ്. വൃത്തികെട്ട മനസ്സിന്റെ, നീച മനസ്സിന്റെ മാനസിക വിഭ്രാന്തിയോ മാനസികാസ്വാസ്ഥ്യമോ ഉള്ള ഒരാളെ ഇങ്ങനെയൊരു സ്ഥാനത്തേക്ക് തിരുകി കയറ്റാൻ പാടില്ലായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-