ബ്രണ്ണനിൽ അർധനഗ്നനായി തന്നെ നടത്തിച്ചുവെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് സുധാകരൻ

Share with your friends

ബ്രണ്ണൻ കോളജിൽ തന്നെ അർധ നഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബ്രണ്ണനിൽ പഠിക്കുന്ന കാലത്ത് സി എച്ചിന്റെ പരിപാടി കലക്കിയെന്ന് എനിക്കെതിരെ ചാർത്തപ്പെട്ട മറ്റൊരു കുറ്റം. എവിടെയോ ലക്ഷ്യം വെച്ചാണ് ആ മർമപ്രയോഗമെന്ന് അറിയാം. പക്ഷേ അതിലൊന്നും കേരളത്തിലെ ജനങ്ങൾ കുലുങ്ങില്ല

സി എച്ച് മുഹമ്മദ് കോയ ബ്രണ്ണനിൽ വന്നപ്പോൾ എതിർ സംഘടനകൾ മുദ്രവാക്യം വിളിച്ചിരുന്നു. അത് പരിപാടിക്കെതിരെ ആയിരുന്നു. അല്ലാതെ സി എച്ചിനെതിരെ ആയിരുന്നില്ല. എന്റെ കൂടെ പഠിച്ച ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആരോടെങ്കിലും ചോദിച്ച് എന്നെ അർധ നഗ്നനായി നടത്തിയെന്ന ആരോപണം ശരിയാണെന്ന് പറഞ്ഞാൽ എല്ലാ പണിയും നിർത്തി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കാമെന്നും സുധാകരൻ പറഞ്ഞു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-