കോട്ടയം മണിമലയിൽ പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്ക് വെട്ടേറ്റു

Share with your friends

കോട്ടയം മണിമലയിൽ കുത്തുകേസ് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്ക് വെട്ടേറ്റു. എസ് ഐ വിദ്യാധരനാണ് വെട്ടേറ്റത്. അദ്ദേഹത്തിന്റെ മുഖത്തിന്റെ വലതുഭാഗത്താണ് മുറിവ്. എസ് ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മണിമല വെള്ളാവൂരിലെ കുത്തുകേസ് പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടാനാണ് എസ് ഐയും സംഘവും എത്തിയത്. അജിന്റെ പിതാവ് പ്രസാദ് എസ് ഐയുടെ കഴുത്ത് ലക്ഷ്യമാക്കി കത്തി വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതു കൊണ്ടാണ് മുഖത്ത് വെട്ട് വീണത്.

പ്രസാദിനെയും അജിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാധരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-