കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടി: മകന്‍ ജോബി

Share with your friends

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ ജോബി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മകന്‍ ജോബി പറഞ്ഞു.

ജോബി പറഞ്ഞത്: ”എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്, 24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ കെ സുധാകരന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000ല്‍ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരന്‍ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്‌സിറ്റി വോളിബോള്‍ പ്ലയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയില്‍ നിന്ന് പിന്‍മാറി സുധാകരന്‍ പിന്‍വലിച്ച് മാപ്പ് പറണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് പറയും.”

അതേസമയം, പിണറായി വിജയനെ ബ്രണ്ണന്‍ കോളേജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. മനോരമ ലേഖകനായ കെഎസ്.യുക്കാരനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നു ലേഖകന്‍ ചെയ്ത ചതിയാണ് സംഭവിച്ചതന്നും സുധാകരന്‍ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-