കേന്ദ്രമന്ത്രി വി മുരളീധരന്റെ പൊലീസ് സുരക്ഷ സംസ്ഥാനം പിന്‍വലിച്ചു: ഇന്ന് പൈലറ്റ് ഉണ്ടായില്ല

കേന്ദ്രമന്ത്രി വി മുരളീധരന്റെ പൊലീസ് സുരക്ഷ സംസ്ഥാനം പിന്‍വലിച്ചു: ഇന്ന് പൈലറ്റ് ഉണ്ടായില്ല

കേന്ദ്ര സഹമന്ത്രി വി മുരളീധരന് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചതായി ആരോപണം. വൈ ക്യാറ്റഗറി സുരക്ഷയാണ് കേന്ദ്ര സഹമന്ത്രിക്ക് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷ ഇന്നുണ്ടായില്ല. എന്നാല്‍ സുരക്ഷ ഒഴിവാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനും, കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഏറ്റുമുട്ടിയ ബ്രണ്ണന്‍ കോളേജ് വിവാദത്തിലും വി മുരളീധരന്‍ പ്രതികരിച്ചു. മഹത്തായ പാരമ്പര്യമുള്ള കോളേജാണ് ബ്രണ്ണന്‍ കോളേജ്. ചരിത്രത്തെ വക്രീകരിച്ചു കലാലയത്തെ ഗുണ്ടാ കേന്ദ്രമായി ചിത്രീകരിക്കരുത്. ഞാനും അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്നും വി മുരളീധരന്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളിലൂടെ മുഖ്യമന്ത്രിയും, കെപിസിസി പ്രസിഡന്റും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് ഏറ്റു പറഞ്ഞിരിക്കുകയാണ്. ആസൂത്രിതമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. മരംമുറി, കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ച മറയ്ക്കാനാണ് ശ്രമം എന്നും അദ്ദേഹം ആരോപിച്ചു.

Share this story