അനാവശ്യ വിവാദം അവസാനിപ്പിക്കണം; ബ്രണ്ണൻ വിഷയം കത്തിക്കുന്നത് മരമുറി കേസ് മറയ്ക്കാൻ: വി ഡി സതീശൻ

Share with your friends

മരംമുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ് സുധാകരന് മറുപടി പറയാൻ മാറ്റിവെച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാനാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നത്. സുധാകരന്റെ അഭിമുഖം പെരുപ്പിച്ച് വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലെന്നും വി ഡി സതീശൻ പറഞ്ഞു

അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അഭിമുഖത്തെ കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരൻ അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളർത്താനാണ് സിപിഎം നേതാക്കൾ ശ്രമിക്കുന്നത്. വിവാദം തുടങ്ങിവെച്ചത് സുധാകരനാണെന്ന അഭിപ്രാം ഇല്ലെന്നും സതീശൻ പറഞ്ഞു

സുധാകരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടി. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണത്തിന് മറുപടിയാണ് ഇന്ന് സുധാകരൻ വാർത്താ സമ്മേളനത്തിൽ നൽകിയത്. ഈ വിവാദം ഇതോടെ അവസാനിപ്പിക്കണം

്അനാവശ്യ വിവാദത്തിന് പോയി വനം കൊള്ള അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇല്ലാതാക്കാൻ കോൺഗ്രസോ യുഡിഎഫോ ഒരുക്കമല്ല. അനാവശ്യ വിവാദം അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-