കരിപ്പൂരിൽ ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ

കരിപ്പൂരിൽ ഏഴര കിലോ സ്വർണവുമായി അഞ്ച് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഏഴര കിലോ സ്വർണം പിടികൂടി. അഞ്ച് യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. മൂന്നരകോടി രൂപ വില വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്

ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾ ഫാൻ ബാറ്ററിയിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശികളായ അജ്മൽ, മുജീബ് റഹ്മാൻ, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്.

Share this story