സുധാകരനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണം: ഹസൻ

സുധാകരനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ ആക്രമണം: ഹസൻ

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ അതിക്രമമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മുഖ്യമന്ത്രിയും എ വിജയരാഘവനും എ കെ ബാലനും ഇ പി ജയരാജനുമൊക്കെ പ്രതികരിച്ചത്.

സുധാകരനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള കണ്ണൂർ ലോബിയുടെ ഗൂഢാലോചനയാണ് സംഭവങ്ങൾക്ക് പിന്നിൽ. കണ്ണൂരിൽ നടന്ന നാൽപാടി വാസു, നാണു കൊലപാതക കേസുകളിൽ അന്വേഷണമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീം പത്രസമ്മേളനം നടത്തിയതും ഇതിന്റെ ഭാഗമായാണ്.

മുഖ്യമന്ത്രി സുധാകരനെതിരെ നടത്തിയ വിമർശനം അദ്ദേഹത്തിന്റെ പദവിക്കും ഉത്തരവാദിത്വത്തിനും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിനും യോജിക്കാത്ത നടപടിയാണ്. സിപിഎമ്മിന്റെ രാഷ്ട്രീയ ആക്രമണത്തെ കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി എതിർത്ത് തോൽപ്പിക്കും.

Share this story