കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനന് കൊവിഡ് സ്ഥിരീകരിച്ചു

കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനന് കൊവിഡ് സ്ഥിരീകരിച്ചു

കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനന് കൊവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും

തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് മോഹനൻ കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച രാവിലെ മുതൽ പനിയും ശ്വാസതടസ്സവും നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

അത്ഭുത ചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ നിരവധി തവണ വിവാദങ്ങളിൽപ്പെട്ടയാളാണ് മോഹനൻ. ഒന്നര വയസ്സുകാരിയായ കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നൽകി മരണത്തിനിടയാക്കിയതിനെ തുടർന്ന് ഇയാളുടെ പേരിൽ നരഹത്യക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്ന് കമ്പനികളുടെയും ഗൂഢാലോചനയാണെന്ന് പറഞ്ഞതിനും കേസുണ്ട്. കൊവിഡിന് വ്യാജ ചികിത്സ നടത്തിയതിനും ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

Share this story