അനാവശ്യ തർക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി, തെരഞ്ഞെടുപ്പ് ഏകോപനമടക്കം പാളി: ബിജെപിക്കെതിരെ ആർ എസ് എസ്

അനാവശ്യ തർക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി, തെരഞ്ഞെടുപ്പ് ഏകോപനമടക്കം പാളി: ബിജെപിക്കെതിരെ ആർ എസ് എസ്

കൊച്ചിയിൽ നടക്കുന്ന ബിജെപി-ആർഎസ്എസ് നേതൃയോഗത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനമടക്കം പാളി. നേതാക്കൾ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്ന് ആർ എസ് എസ് നേതൃത്വം വിമർശിച്ചു

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിൽ പ്രചാരണം നടത്താൻ ബിജെപിക്ക് സാധിച്ചില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട അനാവശ്യ തർക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് അടിസ്ഥാനകാരണമായി പല ഘട്ടങ്ങളിലും ഉയർന്നുവന്നത് നേതാക്കളുടെ വിഭാഗീയതയാണ്.

ബിജെപിയുടെ സംഘടനാ സംവിധാനത്തിൽ കൂടുതൽ ഇടപെടലുകൾ ആവശ്യമാണ്. പാർട്ടിയിൽ സംഘടനാ ഓഡിറ്റിംഗ് വേണമെന്നും ആർ എസ് എസ് നിർദേശിച്ചു.

Share this story