സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധിപ്പിക്കില്ല; ഗതാഗത മന്ത്രി

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധിപ്പിക്കില്ല; ഗതാഗത മന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസിന്റെ ഉദ്ഘാടനമാണ് ഇന്ന് മന്ത്രി നിർവ്വഹിച്ചത്. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് പരീക്ഷണസർവ്വീസിനുള്ള ബസ്സുകൾ കൈമാറിയത്.

കെഎസ്ആർടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചർ 2-ൽ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കർമ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്റെ ഭാഗമായി ഡീസൽ ബസ്സുകൾ ഹരിത ഇന്ധനങ്ങളായ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Share this story