കോൺസുൽ ജനറലിന് സർക്കാരുമായി വഴിവിട്ട ബന്ധം; സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ കസ്റ്റംസ്

കോൺസുൽ ജനറലിന് സർക്കാരുമായി വഴിവിട്ട ബന്ധം; സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ കസ്റ്റംസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി കസ്റ്റംസിന്റെ നടപടി. സ്വപ്‌നയെയും സരിത്തിനെയും കരുക്കളാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും വഴിവിട്ട ബന്ധം സ്ഥാപിച്ചതെന്ന് കസ്റ്റംസ് പരയുന്നു.

കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കേസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. സംസ്ഥാന സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രോട്ടോക്കോൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഇവർ കേരളത്തിൽ പ്രവർത്തിച്ചതെന്നും കസ്റ്റംസ് പറയുന്നു

വിയറ്റ്‌നാമിൽ ജോലി ചെയ്യുമ്പോൾ അവിടെയും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നു. യുഎഇയിൽ നിന്് നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്‌നാമിലേക്ക് കടത്തി. ഇതിന്റെ ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ലഭിച്ചാണ് ഇവർ കേരളത്തിൽ എത്തിയതെന്നും നോട്ടീസിൽ പറയുന്നു.

കോൺസുൽ ജനറലിന് സർക്കാർ വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകി. ഈ സുരക്ഷ കള്ളക്കടത്ത് പോലുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചു. വിദേശത്തേക്ക് കൊണ്ടുപോയ ഡോളർ സംസ്ഥാനത്തെ ഉന്നതതലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു.

Share this story