വി​സ്മ​യ​യു​ടെ മ​ര​ണം: കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Share with your friends

വി​സ്മ​യയുടെ ആ​ത്മ​ഹ​ത്യയിൽ അ​റ​സ്റ്റി​ലാ​യ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​നെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ശാ​സ്താം​കോ​ട്ട ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും.

കൊ​ല്ലം ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ കി​ര​ണി​നെ സ​ര്‍​ക്കാ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ആ​റ് മാ​സ​ത്തേ​ക്കാ​ണ് കി​ര​ണ്‍ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

കേ​സി​ലെ ക​ണ്ടെ​ത്ത​ല്‍ അ​നു​സ​രി​ച്ച് കി​ര​ണ്‍ കു​മാ​റി​നെ​തി​രെ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. സം​ഭ​വ​ത്തി​ല്‍ പ​ഴു​ത​ട​ച്ചു​ള​ള അ​ന്വേ​ഷ​ണ​മു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-