വിസ്മയയുടെ മരണം: കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സർക്കാർ

വിസ്മയയുടെ മരണം: കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് സർക്കാർ

കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ എന്ന 24കാരി ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. വിസ്മയയുടെ ഭർത്താവായ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കൊല്ലം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസി. മോട്ടോൾ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് ഇയാൾ

്പ്രതിയെ സസ്‌പെൻഡ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. സംഭവത്തിൽ പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറഞ്ഞു. ഇന്ന് രാവിലെ കിരണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിസ്മയയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതി ചേർക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി.

Share this story