തൃശൂരില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു

Share with your friends

തൃശൂര്‍: ദേശീയപാതയില്‍ വാഹനാപകടം. ശ്രീനാരായണപുരത്തിന് സമീപം ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. എറിയാട് മാടവന വലിയ വീട്ടില്‍ ഷമീര്‍ (41) ആണ് മരിച്ചത്. ഷമീറിന്റെ ഭാര്യ ഷാഹിദയെ(38) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിദയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അമിത വേഗതയില്‍ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ഓണ്‍ ലൈഫ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഷമീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് തകര്‍ന്നിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-