എല്ലാം സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുത്: ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

എല്ലാം സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുത്: ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ആശുപത്രികൾക്ക് ചെറിയ ഇളവുകൾ നൽകുന്നതിൽ തെറ്റില്ല. എന്നാൽ സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടു കൊടുക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു

ഉത്തരവിൽ അവ്യക്തതയുണ്ടെന്ന് സർക്കാരും സമ്മതിച്ചു. ഉത്തരവിലെ അപാകതകൾ തിരുത്തി പുതിയ ഉത്തരവിറക്കുമെന്നും സർക്കാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ചികിത്സക്ക് മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്.

വാർഡ്, ഐസിയു, വെന്റിലേറ്റർ തുടങ്ങിയവയിലെ ചികിത്സാ നിരക്ക് ഏകീകരിച്ച് മെയിലാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മുറികളിലെ നിരക്ക് സംബന്ധിച്ച് പരാമർശിച്ചിരുന്നില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതുക്കി ഉത്തരവിറക്കിയത്. ഇതാണ് ഹൈക്കോടതി ഇപ്പോൾ തടഞ്ഞത്.

Share this story