സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ; കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി

Share with your friends

കൊച്ചി: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. അടുത്ത ആഴ്ച്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പുന:രാരംഭിച്ചേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി.

നിലവില്‍ മെട്രോ സ്‌റ്റേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസുകള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മെട്രോ സര്‍വീസും പുന:രാരംഭിക്കാന്‍ അനുവദിക്കണമെന്നാണ് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിച്ച കാര്യവും കെഎംആര്‍എല്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും സര്‍വീസ് പുന:രാരംഭിക്കുക. മാസ്‌ക്കും സാമൂഹിക അകലവും ഉറപ്പാക്കും. ഇതിനായി ഒന്നിടവിട്ടുള്ള സീറ്റുകളില്‍ മാത്രമാകും യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി. ട്രെയിനില്‍ കയറുന്നതിന് മുന്‍പ് യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-