പി ഡബ്ല്യു ഡിയുടെ സ്ഥലത്തുള്ള കയ്യേറ്റം തടയും; റോഡുകൾ കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Share with your friends

പി ഡബ്ല്യു ഡിയുടെ സ്ഥലത്തുള്ള കയ്യേറ്റം തടയുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മുഴുവൻ കയ്യേറ്റങ്ങളുടെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. റോഡുകൾ മറ്റാവശ്യങ്ങൾക്ക് വേണ്ടി കുത്തിപ്പൊളിക്കുന്നത് നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു

ജനങ്ങളും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും. കൺട്രോൾ റൂമിനെ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി പ്രശ്‌നങ്ങൾ പരിഹാരം കാണുന്ന സംവിധാനം നിലവിൽ വന്നു. ഒരു വ്യക്തി പരാതി നൽകിയാലും പൊതുവിഷയങ്ങളാണെങ്കിൽ ശക്തമായ ഇടപെടലുണ്ടാകും.

ഉദ്യോഗസ്ഥരിൽ അപൂർവം ചിലർ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി യോജിച്ച് നീങ്ങുന്നില്ല. അവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരാറുകാരുടെ ഭാഗത്ത് നിന്നും ചില വീഴ്ചകളുണ്ട്. വർക്കുകളിൽ അനാസ്ഥ കാണിക്കുന്നവരെ പൂർണമായും ഒഴിവാക്കും

മലബാറിന്റെ അനന്തമായ ടൂറിസ്റ്റ് സാധ്യതകളെ പ്രയോജനപ്പെടുത്തും. മലബാർ കേന്ദ്രീകരിച്ച് പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-