കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

Share with your friends

കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ എലിക്കോട് അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോൺ(34) ാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വീട്ടിലെ അടുക്കളയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ലിജിയുടെ മൃതദേഹം കണ്ടത്

സംഭവസമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ഒമ്പതും അഞ്ചും വയസ്സുള്ള മക്കളെ സമീപത്തെ വീട്ടിൽ ട്യൂഷന് പറഞ്ഞുവിട്ടിരുന്നു. കുട്ടികൾ തിരികെ എത്തിയപ്പോൾ കതക് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തൊട്ടടുത്തുള്ള ബന്ധുവിന്റെ സഹായത്തോടെ ഉള്ളിൽ കടന്നപ്പോഴാണ് അടുക്കളയിൽ മൃതദേഹം കണ്ടത്.

ലിജിയുടെ ഭർത്താവിന്റെ മാതാപിതാക്കളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവ് അജിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-