കിറ്റക്‌സിനെ ആട്ടിപ്പായിച്ചുവെന്ന ആരോപണം ദൗർഭാഗ്യകരം; ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മന്ത്രി രാജീവ്

കിറ്റക്‌സിനെ ആട്ടിപ്പായിച്ചുവെന്ന ആരോപണം ദൗർഭാഗ്യകരം; ജനങ്ങൾ വിലയിരുത്തട്ടെയെന്ന് മന്ത്രി രാജീവ്

കിറ്റക്‌സിനെതിരെ യാതൊരു പ്രതികാര നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. കിറ്റക്‌സിനെ കേരളത്തിൽ നിന്നും ആട്ടിപ്പായിച്ചുവെന്ന സാബു ജേക്കബിന്റെ ആരോപണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം

ആട്ടിപ്പായിച്ചുവെന്ന പ്രയോഗം ദൗർഭാഗ്യകരമാണ്. കിറ്റെക്‌സിൽ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല. മറ്റ് വകുപ്പുകളാണ് പരിശോധന നടത്തിയത്. ചർച്ചകൾ തുടരാമെന്ന് സർക്കാർ അറിയിച്ചിരുന്നു. ചവിട്ടിപ്പുറത്താക്കിയെന്ന സാബു ജേക്കബിന്റെ ആക്ഷേപം ജനങ്ങൾ വിലയിരുത്തട്ടെ.

പോകണമെന്ന് നേരത്തെ തീരുമാനിച്ചോ എന്ന് ജനങ്ങൾ വിലയിരുത്തും. പരാതി പരിശോധിക്കാനും ചർച്ചയ്ക്കും തയ്യാറായിരുന്നു. ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് കളമശേരിയിലെ ‘സ്റ്റാർടപ്പു’കളോട് ചോദിക്കാം. ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ല.

 

Share this story