കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി

കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി

കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണെന്ന് ഹൈക്കോടതിസംസ്ഥാനത്ത് കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്ന് കോടതി. വസ്ത്രവിൽപ്പന ശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആൾക്കൂട്ട നിയന്ത്രണം കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു

പൊതുവിടങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. മാസ്‌ക് ധരിക്കുന്നു എന്നത് മാത്രമായി നിയന്ത്രണം. കേരളത്തിലെ പൊതുഇടങ്ങളിലെ കാഴ്ചയിതാണെന്നും കോടതി പറഞ്ഞു.

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും കോടിതിയിൽ പറഞ്ഞു.

Share this story