നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അപ്പീൽ പിൻവലിക്കുന്നതിൽ സർക്കാർ നിലപാട് അറിയിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികളും അപ്പീൽ പിൻവലിച്ചേക്കും

പ്രതികൂല പരാമർശമാണ് കോടതിയിൽ നിന്നുണ്ടാകുന്നതെങ്കിൽ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടേണ്ടി വരും. രാവിലെ 11 മണിയോടെയാണ് കേസ് പരിഗണനക്ക് വരിക. കഴിഞ്ഞ തവണ പ്രതികൾക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

പ്രതികൾ വിചാരണ നേരിടണമെന്ന് ഒരു ഘട്ടത്തിൽ കോടതി പറഞ്ഞിരുന്നു. നിയമസഭാ കയ്യാങ്കളി കേസിലൂടെ തെറ്റായ സന്ദേശമാണ് ഇടതുനേതാക്കൾ നൽകിയതെന്നും കോടതി പറഞ്ഞിരുന്നു. കോടതിയുടെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ കേസ് പിൻവലിക്കാനൊരുങ്ങുന്നത്.

Share this story