മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് വ്യാപാരികൾ; സമരത്തിൽ നിന്ന് പിൻമാറി

മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചെന്ന് വ്യാപാരികൾ; സമരത്തിൽ നിന്ന് പിൻമാറി

മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൗണിൽ കടകൾ തുറക്കുന്നതടക്കം തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും ഇവർ അറിയിച്ചു.

ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് വ്യാപാരികളും വ്യക്തമാക്കി.

വ്യാപാരികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സാധിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു.

Share this story