ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മുസ്ലിം ലീഗ് വിഷയത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടുന്നുവെന്ന് വിജയരാഘവൻ

Share with your friends

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം. ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത്

വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടാക്കുന്ന ചില പ്രസ്താവനകളാണ് കാണുന്നത്. സർക്കാർ എടുത്ത തീരുമാനത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷട്‌പ്പെടുന്നില്ല. എത്ര സ്‌കോളർഷിപ്പുകളാണോ കൊടുത്തു വരുന്നത്, ആ സ്‌കോളർഷിപ്പ് കൊടുക്കുകയാണ്.

കോടതിവിധിയെ തുടർന്ന് നിലവിലുള്ളതിൽ മാറ്റം വരുത്തേണ്ടതുണ്ട്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സർക്കാർ തീരുമാനത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യതയുണ്ട്. വിഷയത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്ന തരത്തിൽ ആരും പ്രതികരണങ്ങൾ നടത്തിക്കൂടാത്തതാണെന്നും വിജയരാഘവൻ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-