ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സർക്കാർ നിലപാട് ബിജെപി മാത്രമേ അംഗീകരിക്കൂവെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സർക്കാർ നിലപാട് ബിജെപി മാത്രമേ അംഗീകരിക്കൂവെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിലുണ്ടാക്കിയ നടപടി ബിജെപിക്ക് അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താൻ സംസാരിച്ചു. ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അനാവശ്യമായ വിഭാഗീയതയുണ്ടാക്കുന്ന ചർച്ച സർക്കാർ മുൻകൈയെടുത്ത് കൊണ്ടുവരികയാണ്. സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഒരു സ്‌കോളർഷിപ്പ് മാത്രമല്ല, ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്‌നങ്ങൾ പഠിക്കാൻ രൂപീകരിച്ചതാണ്. ആ കമ്മീഷൻ നിർദേശിച്ച ശുപാർശകൾ നടപ്പാക്കാൻ കേരളത്തിൽ ഇടത് സർക്കാർ പാലോളി കമ്മീഷൻ രൂപീകരിച്ചു. അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചർച്ചയുണ്ടാക്കിയത്

മറ്റ് ന്യൂനപക്ഷങ്ങൾക്ക് ഒരു കമ്മീഷനെ വെച്ച് സ്‌കീം കൊണ്ടുവന്നാൽ മതി. സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോൾ അതില്ലാതാക്കുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Share this story