ഷൂട്ടിംഗിന് അനുമതി: ബ്രോ ഡാഡി അടക്കമുള്ള സിനിമകളുടെ ചിത്രീകരണം കേരളത്തിലേക്ക് തിരികെയെത്തുന്നു

Share with your friends

ഷൂട്ടിംഗിന് ഇളവ് അനുവദിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മലയാള സിനിമാ ചിത്രീകരണം കേരളത്തിലേക്ക് തിരികെ എത്തുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റും. രണ്ടാഴ്ചക്കുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിൽ പുനരാരംഭിക്കും

ജിത്തു ജോസഫ് ചിത്രമായ ട്വൽത്ത് മാന്റെ ചിത്രീകരണവും കേരളത്തിന് പുറത്തേക്ക് മാറ്റിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും ഷൂട്ടിംഗിന് അനുമതി നൽകാത്തതിനെ തുടർന്നാണ് അന്യ സംസ്ഥാനങ്ങളിലേക്ക് സിനിമാ പ്രവർത്തകർക്ക് പോകേണ്ടി വന്നത്.

എ ബി വിഭാഗങ്ങളിലുള്ള മേഖലകളിൽ ഷൂട്ടിംഗിന് അനുമതി ലഭിച്ചതോടെയാണ് ഇവർ കേരളത്തിലേക്ക് തിരികെ എത്തുന്നത്. അതേസമയം തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലിമരയ്ക്കാർ അടക്കം നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തു കിടക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-