ഇന്ത്യയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഫെഡ്എക്‌സ് എക്‌സ്പ്രസും ഡല്‍ഹിവറിയും സഹകരണത്തിന്

ഇന്ത്യയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഫെഡ്എക്‌സ് എക്‌സ്പ്രസും ഡല്‍ഹിവറിയും സഹകരണത്തിന്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയായ ഫെഡ്എക്‌സ് കോര്‍പിന്റെ സബ്‌സിഡിയറിയായ ഫെഡ്എക്‌സ് എക്‌സ്പ്രസും ഇന്ത്യയിലെ മുന്‍നിര ലോജിസ്റ്റിക്, സ്‌പ്ലെചെയില്‍ കമ്പനിയായ ഡല്‍ഹിവറിയും ഇന്ത്യയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തങ്ങളുടെ സംയുക്ത ശക്തികള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഓഹരി, വാണിജ്യ ധാരണകളിലേക്കു പ്രവേശിച്ചതായി ഫെഡ്എക്‌സ് എക്‌സ്പ്രസും ഇന്ത്യയും ഡല്‍ഹിവറിയും പ്രഖ്യാപിച്ചു. ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍, നിയന്ത്രണപരമായ അനുമതികള്‍ എന്നിവയ്ക്കു വിധേയമായിരിക്കും ഈ മാറ്റത്തിന്റെ പൂര്‍ത്തീകരണം.

ഇന്ത്യയിലെ തങ്ങളുടെ ബിസിനസ് വളര്‍ത്താനും ഇന്ത്യന്‍ വിപണിയിലേക്കു വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കു സേവനം നല്‍കാനുമുള്ള തങ്ങളുടെ ദീര്‍ഘകാല കാഴ്ചപ്പാടിനു പിന്തുണ നല്‍കുന്നതായിരിക്കും തന്ത്രപരമായ ഈ സഹകരണമെന്ന് ഫെഡ്എക്‌സ് കോര്‍പ് പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫിസറുമായ രാജ് സുബ്രഹ്മണ്യം പറഞ്ഞു. ഡല്‍ഹിവറിയുമായി ചേര്‍ന്ന് തങ്ങളുടെ ഉപഭോക്താക്കള്‍ക്കു വേണ്ടി ഉല്‍പന്നങ്ങളും സാങ്കേതികവിദ്യാ സൗകര്യങ്ങളും വികസിപ്പിക്കാനും ഇത് അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡ്എക്‌സുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്നും ഇന്ത്യയില്‍ ഡല്‍ഹിവറിയ്ക്കുള്ള ശേഷിയുടേയും ഫെഡ്എക്‌സ് ആഗോള ശൃംഖലയുടേയും സംയോജിപ്പിച്ചുളള പ്രവര്‍ത്തനങ്ങളുടെ നേട്ടത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഡല്‍ഹിവറി സഹ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സാഹില്‍ ബറുവ ഈ പ്രഖ്യാപനത്തോടു പ്രതികരിച്ചു കൊണ്ടു പറഞ്ഞു. ഇന്ത്യയിലേയും ആഗോള തലത്തിലേയും ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും തങ്ങളുടെ ശൃംഖലയിലെ സവിശേഷതകളിലൂടെ പുതിയ സേവനങ്ങളും അവസരങ്ങളും തങ്ങളുടെ സാങ്കേതികവിദ്യാ എഞ്ചിനീയറിങ് ശേഷികളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണത്തിന്റെ ഭാഗമായി ഫെഡ്എക്‌സ്, ഡല്‍ഹിവറിയില്‍ 100 മില്യണ്‍ ഡോളര്‍ ഓഹരി നിക്ഷേപം നടത്തും. കമ്പനികള്‍ ദീര്‍ഘകാല വാണിജ്യ ധാരണയില്‍ ഏര്‍പ്പെടുകയും ചെയ്യും. ഫെഡ്എക്‌സ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര കയറ്റിറക്കുമതി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഡല്‍ഹിവറി, ഫെഡ്എക്‌സിനു പുറമെ ഫെഡ്എക്‌സ് എക്‌സ്പ്രസ് ഇന്റര്‍നാഷണല്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുകയും ഇന്ത്യയില്‍ ഉടനീളം പിക് അപ്, ഡെലിവറി സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയിലെ ആഭ്യന്തര ബിസിനസുമായി ബന്ധപ്പെട്ട ചില ആസ്തികള്‍ ഫെഡ്എക്‌സ്, ഡല്‍ഹിവറിയ്ക്കു കൈമാറ്റം ചെയ്യും.

ഇന്ത്യയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഫെഡ്എക്‌സ് എക്‌സ്പ്രസും ഡല്‍ഹിവറിയും സഹകരണത്തിന്

ഇതിനു പുറമെ ഇരു കമ്പനികളുമായുള്ള സഹകരണത്തിന്റെ സൂചനയായി ഫെഡ്എക്‌സ് പ്രസിഡന്റും സിഇഒയുമായ ഡോണ്‍ കോളെറനെ ഡല്‍ഹിവറി ഡയറക്ടര്‍ ബോര്‍ഡിലേക്കു നാമനിര്‍ദ്ദേശം ചെയ്യും.

ഈ മാറ്റം ഫെഡ്എക്‌സ് ആഗോള ശ്യംഖലയേയും ഡല്‍ഹിവറിയുടെ ഇന്ത്യയിലുടനീളമുള്ള വിപുലമായ ശൃംഖലയേയും സംയോജിപ്പിക്കുകയും ഇവ രണ്ടിന്റേയും ഏറ്റവും മികച്ച സേവനങ്ങള്‍ യോജിപ്പിച്ചു ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യന്‍ വിപണിയോട് ഫെഡ്എക്‌സ് എക്‌സ്പ്രസിനുളള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കുന്നതാണ് ഈ നിക്ഷേപവും വാണിജ്യ ധാരണയും. ഫെഡ്എക്‌സിന്റേയും ഡല്‍ഹിവറിയുടെയും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയും ഉള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നവീനമായ സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനും ഇതു സഹായകമാകും.

Share this story