പോക്‌സോ കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചതായി പരാതി

Share with your friends

കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ പ്രതി ജ്യാമത്തിലിറങ്ങി വീണ്ടും ഇതേ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പ്രതിയായ കടുമേനി പട്ടേങ്ങാനത്തെ ഏണിയക്കാട്ടിൽ ചാക്കോയുടെ മകൻ ആന്റോ ചാക്കോച്ചൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്.

ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ പോക്സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്. നേരത്തെ ഇതേ കുട്ടിയെ ഇയാൾ പീഡിപ്പിച്ച കേസിൽ ആറ് മാസം റിമാൻഡിൽ കഴിയുകയും തുടർന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുകയും ആയിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം ഇയാൾ വീണ്ടും കുട്ടിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ അമ്മ വീണ്ടും പരാതി നൽകിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലിസിന്റെ വിശദീകരണം. കോൺഗ്രസ് അനുഭാവിയായ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-