കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 327 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

Share with your friends

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിലെ അണ്ണാവരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 327 കിലോ കഞ്ചാവ് തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ വെച്ചാണ് പിടികൂടിയത്.

തിരുവനന്തപുരം സ്വദേശി എം ശ്രീനാഥ്, ലോറി ഡ്രൈവർ ചെന്നൈ സ്വദേശി സുഭാഷ് ശങ്കർ എന്നിവരാണ് പിടിയിലായത്. ലോറിയിൽ പ്രത്യേക അറകളുണ്ടാക്കിയാണ് കഞ്ചാവ് പൊതികളിലാക്കി സൂക്ഷിച്ചത്. കഴിഞ്ഞ നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്ന ആളാണ് ശ്രീനാഥ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-