ടിവി കാണുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞു: ആറാം ക്ലാസുകാരി തൂങ്ങി മരിച്ചു

ടിവി കാണുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞു: ആറാം ക്ലാസുകാരി തൂങ്ങി മരിച്ചു

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കുടുംബം അറിയിച്ചു.

വീടിനകത്ത് മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

Share this story