കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ ചോദ്യം ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ നേരം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി കസ്റ്റംസ് ചോദ്യം ചെയ്തത് നീണ്ട 12 മണിക്കൂർ. ചോദ്യം ചെയ്യലിന് ശേഷം തില്ലങ്കേരിയെ കസ്റ്റംസ് വിട്ടയച്ചു. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയ ആകാശ് തില്ലങ്കേരിയെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്.

സ്വർണക്കള്ളക്കടത്തിൽ ആകാശ് തില്ലങ്കേരിക്കുള്ള പങ്ക് സംബന്ധിച്ച് അർജുൻ ആയങ്കിയും മുഹമ്മദ് ഷാഫിയും അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. അർജുൻ ആയങ്കി സ്വർണം പിടിച്ചു പറിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ആകാശിന് അറിയുമായിരുന്നുവെന്ന് കസ്റ്റംസ് പറയുന്നു

അതേസമയം അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്ത് കസ്റ്റംസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി മുമ്പും ഇയാൾ കള്ളക്കടത്ത് നടത്തിയെന്നും ഗുണ്ടാസംഘങ്ങളുടെ പിന്തുണ ഇതിനായി ഉപയോഗിച്ചെന്നും റിപ്പോർട്ടിലുണ്ട്.

Share this story