കൊല്ലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

Share with your friends

കൊല്ലം കുളത്തൂപ്പുഴയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 17കാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുത്തച്ഛനൊപ്പമാണ് കുട്ടി താമസിക്കുന്നത്. കുട്ടിയുടെ അമ്മ തിരുവനന്തപുരത്ത് ഹോം നഴ്‌സാണ്. രാവിലെ എട്ട് മണിയോടെ പുറത്തേക്ക് പോയ മുത്തച്ഛൻ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണത്തോടെ കുട്ടിയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ട നിലയിലാണ്. വീട്ടിലെ കിണർ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ ചില വ്യക്തികളുടെ പേര് പരാമർശിച്ചിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-