കോട്ടയത്ത് ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചു

കോട്ടയത്ത് ആദ്യമായി സിക വൈറസ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക വൈറസ് പഠനത്തിന് പോയ ആരോഗ്യപ്രവർത്തകയ്ക്കാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിനിടെ തിരുവനന്തപുരത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോനയിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആകെ 42 പേർക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.

Share this story