ശശീന്ദ്രനൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നൽകുന്നതെന്ന് പീഡന പരാതി ഉന്നയിച്ച യുവതി

Share with your friends

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കുണ്ടറയിൽ പീഡന പരാതി ഉന്നയിച്ച യുവതി. മന്ത്രി ശശീന്ദ്രനൊപ്പം നിന്ന് കേരളത്തിലെ സ്ത്രീ സമൂഹത്തിന് മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് ഇവർ ചോദിച്ചു. കേരളത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നടപടിയുണ്ടാകുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. സമാന അനുഭവമുണ്ടാകുന്ന സ്ത്രീകൾക്ക് ഇതേ നിലപാട് പ്രതീക്ഷിച്ചാൽ മതിയെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.

മുഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് എടുക്കുമെന്നായിരുന്നില്ല കരുതിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നത്. വിഷമം കൊണ്ടാണ് പറയുന്നത്. തെറ്റ് ചെയ്ത മന്ത്രി ശശീന്ദ്രൻ രാജിവെക്കണം. മന്ത്രിസ്ഥാനത്ത് ഇരുന്ന് ചെയ്യാൻ പറ്റിയ പ്രവർത്തിയല്ല അദ്ദേഹം ചെയ്തത്. മന്ത്രിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-