ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ല; പിന്തുണയുമായി എൻ സി പി കേന്ദ്ര നേതൃത്വം

Share with your friends

പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻസിപി ദേശീയ നേതൃത്വം. വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം നിർദേശിച്ചത്. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ദേശീയ പ്രസിഡന്റ് ശരദ് പവാറുമായി ഇന്ന് ചർച്ച നടത്തിയിരുന്നു

ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുള്ളത്. ഇതിന് പിന്നാലെയാണ് ശശീന്ദ്രന് എൻസിപിയും പിന്തുണ പ്രഖ്യാപിച്ചത്. ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റിയാൽ നന്നായിരിക്കുമെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരു പക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കും. കേരളത്തിലെ മുൻ മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകൾ പരസ്യമായി നിലപാട് എടുത്ത് വന്ന സമയത്ത് അന്നിവിടെയാരും രാജിവെച്ചിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-