സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

Share with your friends

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സഹകരണ രജിസ്ട്രാർ പിരിച്ചുവിട്ടത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി

അഡ്മിനിസ്‌ട്രേറ്റർ ഭരണമാണ് പകരം ഏർപ്പെടുത്തിയിരിക്കുന്നത്. കെ കെ ദിവാകരൻ പ്രസിഡന്റായിരുന്ന ഭരണസമിതി പിരിച്ചുവിട്ട് മുകുന്ദപുരം അസി. രജിസ്ട്രാർ എം സി അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി.

തട്ടിപ്പ് കണ്ടെത്തിയ സംഭവത്തിൽ ബാങ്ക് സെക്രട്ടറി അടക്കം നാല് പേരെ സസ്‌പെൻഡ് ചെയ്തിരുന്നു. വായ്പ അനുവദിക്കൽ, സൂപ്പർ മാർക്കറ്റ് നടത്തിപ്പ് എന്നിവയിൽ 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-