സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

മറ്റ് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അറബിക്കടലിലെ ന്യൂനമർദ പാത്തിയുമാണ് മഴ ശക്തമാകാൻ കാരണം. കേരളാ തീരത്ത് കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മലപ്പുറത്ത് ചാലിയാർ, പുന്ന പുഴകളിൽ വെള്ളം കയറി. പോത്തുകല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. മുപ്പിനി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

Share this story