പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണ ജോർജ്

പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് പത്ത് ലക്ഷം ഡോസ് വാക്‌സിൻ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും. സംസ്ഥാനത്ത് നാലര ലക്ഷം ഡോസ് വാക്‌സിനാണ് ഇനി ബാക്കിയുള്ളത്.

ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്‌സിൻ ദിവസവും എടുക്കുന്നുണ്ട്. ആ നിലയ്ക്ക് ഈ നാലര ലക്ഷം ഡോസ് വാക്‌സിൻ ഇന്നും നാളെയും കൊണ്ട് തീരും. അടുത്ത കാലത്ത് കൂടുതൽ വാക്‌സിൻ എത്തിയത് ഈ മാസം 15, 16, 17 തീയതികളിലാണ്. മൂന്ന് ദിവസങ്ങളിലായി 11,99,530 ഡോസ് വാക്‌സിനാണ് എത്തിയത്. 16ാം തീയതി മുതൽ 22ാം തീയതി വരെ 13,47,811 പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ട്

കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേർക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേർക്കും വ്യാഴാഴ്ച 2.8 ലക്ഷം പേർക്കും വാക്‌സിൻ നൽകി. നിലവിലെ സ്റ്റോക്ക് മാറ്റി നിർത്തിയാൽ പോലും കേരളം കാര്യക്ഷമമായാണ് വാക്‌സിൻ നൽകുന്നതെന്ന് മനസ്സിലാകും. ആ നിലയ്ക്ക് പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നത് യാഥാർഥ്യത്തിന് നരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

Share this story