കണ്ണൂരിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

കണ്ണൂരിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്

കണ്ണൂർ കണ്ണപുരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

മംഗലാപുരം ബൽത്തങ്ങാട് സ്വദേശി കെ ജയപ്രകാശാണ് അപകടത്തിൽ മരിച്ചത്. പ്രശാന്ത്, ഉമേഷ്, പൊന്നപ്പ, ബാലകൃഷ്ണൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story