മുട്ടിൽ മരം മുറി വിവാദം: വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറി വിവാദം: വീഴ്ച സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

മുട്ടിൽ മരം മുറി വിവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ഇവർക്കെതിരെ നടപടിയെടുത്തതായും നിയമസഭയെ മന്ത്രി അറിയിച്ചു

ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കൂടുതൽ നടപടിക്ക് വിധേയമാക്കണോയെന്ന് പരിശോധിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിലെ നടപടികൾക്ക് പുറമേ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും.

വിഷയത്തിൽ റവന്യു വകുപ്പുമായി ഒരു ഭിന്നതയുമില്ല. കാര്യങ്ങളെല്ലാം രണ്ട് വകുപ്പുകളും ആലോചിച്ചാണ് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Share this story