ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം

ഹർജിക്കാരെയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളെയും വിധി എഴുതുന്ന ജഡ്ജിയെയും ദൈവം സംരക്ഷിച്ചു കൊള്ളും. രാജ്യപുരോഗതിക്ക് ദേശീയ പാത ഒഴിച്ചുകൂടാനാകാത്തത് ആയതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി

ദേശീയപാതയുടെ നിർദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും സ്ഥലം ഏറ്റെടുക്കുന്നത് നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇത്തരം നിസാര കാര്യങ്ങളുടെ പേരിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Share this story