തെരുവ് നായകളെ കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ; നഗരസഭക്ക് പങ്കുണ്ടെങ്കിൽ നടപടി

തെരുവ് നായകളെ കൊന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ; നഗരസഭക്ക് പങ്കുണ്ടെങ്കിൽ നടപടി

കാക്കനാട് തെരുവുനായകളെ തല്ലിക്കൊന്ന് പിക്കപ് വാനിൽ കൊണ്ടുപോയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അമികസ്‌ക്യൂറിയുടെ സാന്നിധ്യത്തിൽ പ്രതികളുടെ മൊഴിയെടുക്കണം. ഭാവിയിൽ ഇത് ആവർത്തിക്കരുത്. തൃക്കാക്കര നഗരസഭക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

കാക്കനാട് ഫ്‌ളാറ്റ് പരിസരത്ത് നിന്ന് ഇന്നലെയാണ് മൂന്ന് നായകളെ കൊന്ന് പിക്കപ് വാനിൽ കയറ്റി കൊണ്ടുപോയത്. നായകളെ കൊണ്ടുപോയത് മാംസ വിൽപ്പനക്കാണെന്ന് സംശയമുണർന്നിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാംസ വിൽപ്പനയല്ല കാരണമെന്ന് പോലീസ് ഉറപ്പിച്ചു

തൃക്കാക്കര നഗരസഭയുടെ നിർദേശപ്രകാരമാണ് നായകളെ കൊന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ നഗരസഭ ഇത് നിഷേധിക്കുന്നു.

Share this story