നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതിന്റെ രേഖകൾ കോടതിയിൽ; ചാരക്കേസിൽ ദുരൂഹത തുടരുന്നു

നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതിന്റെ രേഖകൾ കോടതിയിൽ; ചാരക്കേസിൽ ദുരൂഹത തുടരുന്നു

ഐഎസ്ആർഒ ചാരക്കേസിൽ ദുരൂഹതയുണർത്തി പുതിയ വിവരങ്ങൾ. കേസിലെ ഇരയെന്ന് പറയപ്പെടുന്ന മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കടക്കം നിരവധി ഏക്കർ ഭൂമി കൈമാറിയതിന്റെ രേഖകൾ പുറത്തുവന്നു.

കേസിൽ പ്രതിയാക്കപ്പെട്ടതിന്റെ പേരിൽ 1.91 കോടി രൂപ പൊതുഖജനാവിൽ നിന്ന് സ്വീകരിച്ച നമ്പി നാരായണൻ തന്റെയും മകന്റെയും പേരിലുള്ള ഭൂമി ചാരക്കേസ് അന്വേഷിച്ച സിബിഐ ഡിഐജി രാജേന്ദ്രനാഥ് കൗൾ അടക്കമുള്ളവർക്ക് കൈമാറിയെന്നാണ് ആരോപണം.

2004, 2008 വർഷങ്ങളിലായാണ് സ്ഥലമിടപാടുകൾ നടന്നത്. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും കണ്ടെത്താനുള്ള സിപിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി കൈമാറിയതിന്റെ രേഖകൾ കോടതിയിൽ എത്തിയത്.

മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ് പിമാരായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവരാണ് ഇതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചത്. ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് സിബിഐ ഉദ്യോഗസ്ഥർക്കും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും നമ്പി നാരായണൻ ഭൂമി കൈമാറിയതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

Share this story